Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : President

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഉ​ൾ​പ്പെ​ടെ 16 പേ​ർ രാ​ജ്യ​സ​ഭാം​ഗങ്ങളായി ചു​മ​ത​ല​യേ​റ്റു

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബി​ൻ, മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ഭി​ഷേ​ക് മ​നു സിം​ഗ്വി, കേ​ന്ദ്ര​മ​ന്ത്രി രാം ​നാ​ഥ് ഠാ​ക്കൂ​ർ തു​ട​ങ്ങി പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 16 രാ​ജ്യ​സ​ഭാ എം​പി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ചു​മ​ത​ല​യേ​റ്റു.

ഇ​ന്ന​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ജ്യ​സ​ഭാ​ധ്യ​ക്ഷ​നും ഉ​പ​രാ​ഷ്ട്ര​പ​തി​യു​മാ​യ സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ പു​തി​യ അം​ഗ​ങ്ങ​ൾ​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ബി​ഹാ​ർ, ആ​സാം, ഹ​രി​യാ​ന, ഹി​മാ​ച​ൽ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്‌ട്ര, ഒ​ഡീ​ഷ, തെ​ലു​ങ്കാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളാ​ണു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ ക​ഴി​ഞ്ഞ​ദി​വ​സം രാ​ജ്യ​സ​ഭാം​ഗ​മാ​യി ചു​മ​ത​ല​യേ​റ്റി​രു​ന്നു.

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​വ​രി​ൽ 11 പേ​ർ എ​ൻ​ഡി​എ​യി​ൽ​നി​ന്നും അ​ഞ്ചു​പേ​ർ കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നും ഉ​ള്ള​വ​രാ​ണ്. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ബി​ഹാ​റി​ലെ എം​എ​ൽ​എ​സ്ഥാ​നം രാ​ജി​വ​ച്ചാ​ണ് നി​തി​ൻ ന​ബി​ൻ രാ​ജ്യ​സ​ഭ​യി​ലെ​ത്തു​ന്ന​ത്. ബി​ഹാ​റി​ൽ​നി​ന്ന് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാം ​നാ​ഥ് ഠാ​ക്കൂ​റി​നൊ​പ്പം ഉ​പേ​ന്ദ്ര കു​ശ്വാ​ഹ (ആ​ർ​എ​ൽ​എം), ശി​വേ​ഷ് കു​മാ​ർ (ബി​ജെ​പി) തു​ട​ങ്ങി​യ​വ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

ആ​സാ​മി​ൽ​നി​ന്ന് തേ​രാ​ഷ് ഗോ​വാ​ല (ബി​ജെ​പി), ജോ​ഗ​ൻ മോ​ഹ​ൻ (ബി​ജെ​പി), പ്ര​മോ​ദ് ബോ​റോ (യു​പി​പി​എ​ൽ) എ​ന്നി​വ​രും ഛത്തീ​സ്ഗ​ഡി​ൽ​നി​ന്ന് ല​ക്ഷ്മി വ​ർ​മ (ബി​ജെ​പി), ഫൂ​ലോ ദേ​വി നേ​തം (കോ​ണ്‍​ഗ്ര​സ്) തു​ട​ങ്ങി​യ​വ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ഹ​രി​യാ​ന​യെ പ്ര​തി​നി​ധീ​ക​രി​ച്ചു ക​രം​വീ​ർ സിം​ഗ് ബൗ​ദ്ധ് (കോ​ണ്‍​ഗ്ര​സ്), സ​ഞ്ജ​യ് ഭാ​ട്ടി​യ (ബി​ജെ​പി) എ​ന്നി​വ​രും തെ​ലു​ങ്കാ​ന​യി​ൽ​നി​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ അ​ഭി​ഷേ​ക് മ​നു സിം​ഗ്വി, വെം ​ന​രേ​ന്ദ്ര റെ​ഡ്ഢി എ​ന്നി​വ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ചു​മ​ത​ല​യേ​റ്റു. ഒ​ഡീ​ഷ​യി​ൽ​നി​ന്ന് ബി​ജെ​പി​യു​ടെ സു​ജി​ത് കു​മാ​റും ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ​നി​ന്ന് കോ​ണ്‍​ഗ്ര​സ് അം​ഗം അ​നു​രാ​ഗ് ശ​ർ​മ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

National

വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ത​ട​വ്; ബി​ല്‍ ക​ർ​ണാ​ട​ക ഗ​വ​ണ​ർ രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ച്ചു

ബം​ഗ​ളൂ​രു: വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ഏ​ഴ് വ​ര്‍​ഷം ത​ട​വ് ഉ​റ​പ്പു​വ​രു​ത്തു​ന്ന ബി​ല്ല് ക​ർ​ണാ​ട​ക ഗ​വ​ണ​ർ രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ച്ചു. ബി​ല്ലി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​തി​നെ വി​മ​ര്‍​ശി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ രം​ഗ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഗ​വ​ർ​ണ​റു​ടെ നീ​ക്കം.

സ​മൂ​ഹ​ത്തി​ല്‍ സ്പ​ര്‍​ദ്ധ​യു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​സം​ഗ​ങ്ങ​ള്‍​ക്കും സ​ന്ദേ​ശ​ങ്ങ​ള്‍​ക്കും ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് നി​യ​മം. കു​റ്റ​ക്കാ​ര്‍​ക്ക് കു​റ​ഞ്ഞ​ത് ഏ​ഴ് വ​ര്‍​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ബി​ല്ല് വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്.

നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ പാ​സാ​ക്കി​യ ബി​ല്ല് ഡി​സം​ബ​ര്‍ അ​വ​സാ​ന​മാ​ണ് ഗ​വ​ര്‍​ണ​റു​ടെ അ​നു​മ​തി​ക്കാ​യി അ​യ​ച്ച​ത്. എ​ന്നാ​ല്‍ ബി​ല്ലി​ലെ 28 പോ​യി​ന്‍റു​ക​ളി​ല്‍ വ്യ​ക്ത​ത തേ​ടി​യ ഗ​വ​ര്‍​ണ​ര്‍ പി​ന്നീ​ട് രാ​ഷ്ട്ര​പ​തി​യു​ടെ പ​രി​ഗ​ണ​ന​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു.

 

 

 

Movies

ജീ​വി​ത​ത്തി​ൽ പു​ല​ർ​ത്തി​യ ആ​ത്മാ​ർ​ഥ​ത​യ്ക്ക് ല​ഭി​ച്ച ബ​ഹു​മ​തി; രാ​ഷ്ട്ര​പ​തി​യു​ടെ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത് ഉ​ണ്ണി മു​കു​ന്ദ​ൻ

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രാ​ഷ്‌​ട്ര​പ​തി ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ച അ​റ്റ് ഹോം ​സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ. ജീ​വി​ത​ത്തി​ൽ പു​ല​ർ​ത്തി​യ ആ​ത്മാ​ർ​ഥ​ത​യ്ക്ക് ല​ഭി​ച്ച ബ​ഹു​മ​തി​യാ​ണ് ഈ ​അ​വ​സ​ര​മെ​ന്നാ​ണ് ഉ​ണ്ണി കു​റി​ച്ച​ത്.

പാ​ല​ർ​മെ​ന്‍റി​ന് മു​ന്നി​ൽ നി​ന്നു​ള്ള ചി​ത്ര​ത്തി​നൊ​പ്പം ഹൃ​ദ്യ​മാ​യ കു​റി​പ്പ് പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ സ​ന്തോ​ഷം അ​റി​യി​ച്ച​ത്.

ഈ ​മ​റ​ക്കാ​നാ​വാ​ത്ത നി​മി​ഷ​ത്തി​ന് വാ​ക്കു​ക​ൾ​ക്ക​തീ​ത​മാ​യ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു. ബ​ഹു​മാ​ന​പ്പെ​ട്ട ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച് പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ൽ നി​ൽ​ക്കു​ക​യാ​ണ്. ഇ​ത് വെ​റു​മൊ​രു ബ​ഹു​മ​തി മാ​ത്ര​മ​ല്ല, സ്വ​ന്തം യാ​ത്ര​യി​ൽ ആ​ത്മാ​ർ​ഥ​ത പു​ല​ർ​ത്തി​യാ​ൽ സ്വ​പ്ന​ങ്ങ​ൾ ന​മ്മ​ളെ എ​വി​ടെ​യെ​ത്തി​ക്കു​മെ​ന്ന​തി​ന്‍റെ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണി​ത്.

വി​ശ്വാ​സം, അ​ച്ച​ട​ക്കം, സ്ഥി​രോ​ത്സാ​ഹം എ​ന്നി​വ പു​ല​ർ​ത്തു​ന്ന​തോ​ടെ നി​ങ്ങ​ൾ ഒ​രി​ക്ക​ലും സ​ങ്ക​ൽ​പ്പി​ക്കാ​ത്ത വാ​തി​ലു​ക​ൾ നി​ങ്ങ​ൾ​ക്ക് മു​ന്നി​ൽ തു​റ​ക്ക​പ്പെ​ടും. ഈ ​അ​വ​സ​ര​ത്തി​നും എ​ന്‍റെ ഈ ​പാ​ത​യു​ടെ ഭാ​ഗ​മാ​യ എ​ല്ലാ​വ​ർ​ക്കും അ​ഗാ​ധ​മാ​യ ന​ന്ദി അ​റി​യി​ക്കു​ന്നു.’

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രാ​ഷ്‌​ട്ര​പ​തി ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​റ്റ് ഹോം ​സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ന് പ്ര​ത്യേ​ക ക്ഷ​ണം ല​ഭി​ച്ചി​രു​ന്നു. ത​പാ​ൽ വ​കു​പ്പ് അ​ധി​കൃ​ത​ർ ഉ​ണ്ണി മു​കു​ന്ദ​ന്‍റെ വീ​ട്ടി​ലെ​ത്തി രാ​ഷ്‌​ട്ര​പ​തി​യു​ടെ ക്ഷ​ണ​ക്ക​ത്ത് കൈ​മാ​റു​ക​യാ​യി​രു​ന്നു.

വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ പാ​ര​മ്പ​ര്യ​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ ആ​ശ​യ​ങ്ങ​ളും കൈ​ത്ത​റി ക​ഴി​വു​ക​ളും മു​ൻ​നി​ർ​ത്തി​യാ​ണ് പ്ര​ത്യേ​ക ക്ഷ​ണ​ക​ത്ത് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ഹ​മ്മ​ദാ​ബാ​ദി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​ൻ (NID) ആ​ണ് ഇ​തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്.

National

ആർജെഡി വർക്കിംഗ് പ്രസിഡന്‍റ് പദവിയിൽ തേജസ്വി

പാ​​​റ്റ്ന: രാ​​​ഷ്‌​​​ട്രീ​​​യ ജ​​​ന​​​താ​​​ദ​​​ള്‍ (ആ​​​ര്‍ജെ​​​ഡി) സ്ഥാ​​​പ​​​ക​​​ൻ ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വി​​​ന്‍റെ ഇ​​​ള​​​യ മ​​​ക​​​ൻ തേ​​​ജ​​​സ്വി യാ​​​ദ​​​വി​​​നെ പാ​​​ർ​​​ട്ടി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി നി​​​യ​​​മി​​​ച്ചു.

പാ​​​റ്റ്ന​​​യി​​​ൽ ചേ​​​ർ​​​ന്ന ആ​​​ർ​​​ജെ​​​ഡി ദേ​​​ശീ​​​യ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു തീ​​​രു​​​മാ​​​നം. ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വും തേ​​​ജ​​​സ്വി യാ​​​ദ​​​വും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നം നോ​​​ട്ട​​​മി​​​ട്ടി​​​രു​​​ന്ന ലാ​​​ലു​​​വി​​​ന്‍റെ മൂ​​​ത്ത​​​മ​​​ക​​​ളും പാ​​​ട​​​ലി​​​പു​​​ത്ര എം​​​പി​​​യു​​​മാ​​​യ മി​​​സ ഭാ​​​ര​​​തി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​വും യോ​​​ഗ​​​ത്തി​​​നു​​​ണ്ടാ​​​യി​​​രു​​​ന്നു.

ബി​​​ഹാ​​​ർ മു​​​ൻ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ തേ​​​ജ​​​സ്വി ഇ​​​പ്പോ​​​ൾ സം​​​സ്ഥാ​​​ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​ണ്. ബൂ​​​ത്ത് ത​​​ലം മു​​​ത​​​ൽ പാ​​​ർ​​​ട്ടി​​​യെ സ​​​ജീ​​​വ​​​മാ​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്ന് തേ​​​ജ​​​സ്വി പ​​​റ​​​ഞ്ഞു. ദേ​​​ശീ​​​യ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ ലാ​​​ലു​​​വി​​​ന്‍റെ മ​​​റ്റൊ​​​രു മ​​​ക​​​ൾ രോ​​​ഹി​​​ണി ആ​​​ചാ​​​ര്യ പ​​​ര​​​സ്യ​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ച്ചു.

National

ലോകത്തിലെ മികച്ച ജനാധിപത്യം വിഭാവന ചെയ്യുന്നതാണ് നമ്മുടെ ഭരണഘടന: രാഷ്ട്രപതി

 ന്യൂഡൽഹി: റിപ്പബ്ലിക് ദിന ആശംസ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. നമ്മുടെ ഭരണഘടന ലോകത്തിലെ മികച്ച ജനാധിപത്യം വിഭാവന ചെയ്യുന്നതാണെന്ന് രാഷ്ട്രപതി പറഞ്ഞു.

ലോക ചരിത്രത്തിലെ ഏറ്റവും വലിയ റിപ്പബ്ലിക്കിന്‍റെ അടിസ്ഥാന രേഖയാണ് ഇന്ത്യൻ ഭരണഘടനയെന്നും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങൾ അതിൽ പ്രതിഷ്ഠിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

ഭരണഘടനാ വ്യവസ്ഥകളിലൂടെ ദേശീയതയുടെ ആത്മാവിനും രാജ്യത്തിന്‍റെ ഐക്യത്തിനും ഭരണഘടനാ ശിൽപികൾ ശക്തമായ അടിത്തറ നൽകിയിട്ടുണ്ട്.

റിപ്പബ്ലിക് ദിന സന്ദേശത്തിൽ സൈന്യത്തെയും പോലീസ് സേനകളെയും രാഷ്ട്രപതി അഭിനന്ദിച്ചു. ഇന്ന് രാജ്യം വോട്ടർ ദിനം ആഘോഷിക്കുന്നു. തെരഞ്ഞെടുപ്പിൽ വനിതകളുടെ പങ്കാളിത്തം രാജ്യ പുരോഗതിക്ക് ആവശ്യമാണെന്നും രാഷ്ട്രപതി പറഞ്ഞു.

സ്ത്രീകൾ രാജ്യപുരോഗതിയുടെ എല്ലാ തലങ്ങളിലും പങ്കാളിത്തം വഹിക്കുന്നു. ഐസിസി വുമൺ ക്രിക്കറ്റ് ലോകകപ്പും ബ്ലൈൻഡ് ലോകകപ്പും നേടിയ താരങ്ങളെ രാഷ്ട്രപതി അഭിനന്ദിച്ചു.

NRI

പുത്തൻ കാലത്തെ പുതിയ പ്രവത്തന രീതികളുമായി ഫോക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണി

ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ ഗൗ​ര​വ​മു​ള്ള ച​ല​ന​ങ്ങ​ൾ സൃ​ഷ്‌ടിക്കാ​ൻ സാധിച്ച വ്യ​ക്തി​ത്വ​മാ​യി ഫോ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി മാ​റി​യി​രി​ക്കു​ന്നു.

ഫൊ​ക്കാ​ന​യെ പുത്തൻ കാലത്തും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കി‌ടയിൽ പ്രി​യ സം​ഘ​ട​ന​യാ​ക്കി മാ​റ്റു​വാ​ൻ സ​ജി​മോ​ൻ ആ​ന്‍റ​ണി​യു​ടെ പ്ര​വ​ർ​ത്ത​ന രീ​തി​യി​ലൂ​ടെ സാ​ധ്യ​മാ​യി.

2025ന്‍റെ തു​ട​ക്ക​ത്തി​ൽ ഫൊ​ക്കാ​ന റീ​ജ​ണ​ൽ ഉ​ദ്ഘാ​ട​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ലെ പ​ല​ഭാ​ഗ​ത്തും റീ​ജ​ണ​ൽ ഉ​ദ്ഘാട​ന​ക​ൾ ന​ട​ത്തിയിരുന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യി ഫ്ലോ​റി​ഡ​യി​ൽ അ​ദ്ദേ​ഹം ന​ട​ത്തി​യ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ലെ വാ​ച​ക​ങ്ങ​ൾ, സ​മൂ​ഹ​ത്തെ ഒ​ന്നാ​കെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്ത​ക​ളി​ലേ​ക്കും ദ​ർ​ശ​ന​ങ്ങ​ളി​ലേ​ക്കും ആ​ക​ർ​ഷി​ച്ച ഒ​ന്നാ​യി​രു​ന്നു.

അ​തി​ന്‍റെ ഫ​ല​മാ​യി, ഫ്ലോ​റി​ഡ​യ്ക്കാ​യി സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഒ​രു ഉ​ദ്ഘാ​ട​ന ച​ട​ങ്ങാ​ണ് അ​ര​ങ്ങേ​റി​യ​ത് - ഫോ​ക്കാ​ന റീ​ജി​യ​ൻ ഇ​നാ​ഗു​റേ​ഷ​ൻ. അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്നെ വാ​ക്കു​ക​ളി​ൽ പ​റ​യു​ക​യാ​ണെ​ങ്കി​ൽ, ഒ​രു ക​ല്യാ​ണ​വീ​ട്ടി​ലെ വി​രു​ന്നി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ പ​ര​മാ​വ​ധി അ​വി​ടെ സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​രു​ന്നു.

 

Sports

കെ​സി​എ​യെ ന​യി​ക്കാ​ൻ പു​തി​യ നേ​തൃ​ത്വം; വി​നോ​ദും ബി​നീ​ഷ് കോ​ടി​യേ​രി​യും തു​ട​രും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ (കെ​സി​എ) പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ശ്രീ​ജി​ത്ത് വി. ​നാ​യ​രാ​ണ് പ്ര​സി​ഡ​ന്‍റ്. ട്ര​ഷ​റ​റാ​യും സെ​ക്ര​ട്ട​റി​യാ​യും ശ്രീജിത്ത് മുൻപ് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ലെ സെ​ക്ര​ട്ട​റി വി​നോ​ദ് എ​സ്. കു​മാ​റും ​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​നീ​ഷ് കോ​ടി​യേ​രി​യും അ​തേ സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​രും.

അ​പെ​ക്സ് കൗ​ൺ​സി​ൽ അം​ഗ​മാ​യി​രു​ന്ന കെ. സ​തീ​ശ​നെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തിയ 75-ാമ​ത് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി​യെ പ്ര​ഖ്യാ​പി​ച്ച​ത്. ജ​യേ​ഷ് ജോ​ർ​ജി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ശ്രീ​ജി​ത്ത് വി. ​നാ​യ​ർ പ്ര​സി​ഡ​ന്‍റാ​യ​ത്.

പാ​ല​ക്കാ​ട് ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യാ​യ ടി. ​അ​ജി​ത് കു​മാ​റാ​ണ് ട്ര​ഷ​റ​ർ. അ​പെ​ക്സ് കൗ​ൺ​സി​ലി​ലേ​ക്കു​ള്ള ജ​ന​റ​ൽ ബോ​ഡി പ്ര​തി​നി​ധി​യാ​യി കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ടി.​ മു​ഹ​മ്മ​ദ് നൗ​ഫ​ലി​നെ ഉ​ൾ​പ്പെ​ടു​ത്തി.

കേ​ര​ള​ത്തി​ലെ ക്രി​ക്ക​റ്റ് മേ​ഖ​ല​യെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഒ​രു വ​ർ​ഷ​ത്തെ സ​മ​ഗ്ര വി​ക​സ​ന ക​ർ​മ്മ​ പ​ദ്ധ​തി​ക​ളും യോ​ഗ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചു. കൊ​ച്ചി​യി​ൽ പു​തി​യ രാ​ജ്യാ​ന്ത​ര സ്റ്റേ​ഡി​യം നി​ർ​മി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

 

District News

പ​ഞ്ചാ​യ​ത്തു​ക​ള്‍, പ്ര​സി​ഡ​ന്‍റ്, വൈ​സ്പ്ര​സി​ഡ​ന്‍റ് (മു​ന്ന​ണി, പാ​ര്‍​ട്ടി ക്ര​മ​ത്തി​ല്‍)

തി​ട​നാ​ട്പ​ഞ്ചാ​യ​ത്ത്

തി​ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​സ​ന്‍റാ​യി മി​നി ബി​നോ മു​ള​ങ്ങാ​ശേ​രി (യു​ഡി​എ​ഫ്, കോ​ൺ​ഗ്ര​സ് ) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ര​ണ്ടാം ത​വ​ണ​യാ​ണ് വി​ജ​യം. മു​ൻ​പ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി ഡ​ന്‍റാ​യി​രു​ന്നു. ഭ​ർ​ത്താ​വ് ബി​നോ മു​ള​ങ്ങാ​ശേ​രി​യും നി​ല​വി​ൽ പ​ഞ്ചാ​യ​ത്തം​ഗ​മാ​ണ്. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സ​ജി പ്ലാ​ത്തോ​ട്ടം യു​ഡി​എ​ഫ്, കേ​ര​ള കോ​ൺ​ഗ്ര​സ്).

ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്തു ഭ​ര​ണം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ എ​ല്‍​ഡി​എ​ഫി​ന്

പ​ഞ്ചാ​യ​ത്തു ഭ​ര​ണം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ എ​ല്‍​ഡി​എ​ഫി​ന് ല​ഭി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ സു​ധാ ഷാ​ജി​യാ​ണ് പ്ര​സി​ഡ​ന്‍റ്. കോ​ണ്‍​ഗ്ര​സി​ലെ വി​ജി ഈ​റ്റ​ക്ക​ക്കു​ന്നേ​ലാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ഇ​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കു​റ​വി​ല​ങ്ങാ​ട്

കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി​ബി മാ​ണി (എ​ല്‍​ഡി​എ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് എം), ​ഷി​ജി തോ​മ​സ് (എ​ല്‍​ഡി​എ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് എം)

രാ​മ​പു​രം

രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ.​കെ.​ശാ​ന്താ​റാം (യു​ഡി​എ​ഫ്, കോ​ണ്‍​ഗ്ര​സ്), വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു ടോം(​യു​ഡി​എ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്).

ഉ​ഴ​വൂ​ര്‍

ഉ​ഴ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബി​നു ജോ​സ് (യു​ഡി​എ​ഫ്, കോ​ണ്‍​ഗ്ര​സ്), കെ.​എം. ത​ങ്ക​ച്ച​ന്‍ (യു​ഡി​എ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്)

ത​ല​നാ​ട്

ത​ല​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ശാ റി​ജു (എ​ല്‍​ഡി​എ​ഫ്, സി​പി​എം), ഷാ​നി ഡി​നേ​ന്ദ്ര​കു​മാ​ര്‍ (എ​ല്‍​ഡി​എ​ഫ്, സ്വ​ത​ന്ത്ര)

പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര​യി​ൽ​ ആ​ദ്യ​മാ​യി ബി​ജെ​പി


പൂ​ഞ്ഞാ​ർ തെ​ക്കേ​ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ബി​ജെ​പി​യി​ലെ മി​ന​ർ​വാ മോ​ഹ​ൻ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടുക്ക​പ്പെ​ട്ടു.

എ​ട്ട് വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് മി​ന​ർ​വാ മോ​ഹ​ൻ പ്ര​സി​ഡ​ന്‍റാ​യ​ത്.1987 മു​ത​ൽ 95 വ​രെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും 1995 മു​ത​ൽ 2000 വ​രെ പ്ര​സി​ഡ​ന്‍റാ​യും 2005 മു​ത​ൽ 2007 വ​രെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു നി​ല​വി​ൽ ബി​ജെ​പി കോ​ട്ട​യം ഈ​സ്റ്റ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എ​സ്എ​ൻ​ഡി​പി മീ​നി​ച്ചി​ൽ താ​ലൂ​ക്ക് വ​നി​താ വി​ഭാ​ഗം ചെ​യ​ർ​പേ​ഴ​സ്നാ​ണ്.

വൈ​സ് പ്ര​സി​ഡ​ന്‍റാ​യി എ​ൻ​ഡി​എ​യി​ലെ ബി​ജെ​പി അം​ഗം അ​നി​ൽ​കു​മാ​ർ മ​ഞ്ഞ പ്ലാ​ക്ക​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ യാ​ണ് വി​ജ​യം. മ​ത്സ​രി​ച്ച എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ​ഞ്ചാ​യത്തി​ൽ ഏ​റ്റ​വും കൂ​ടി​യ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണ് വി​ജ​യം.

തീ​ക്കോ​യി


തീ​ക്കോ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട അം​ബി​ക എം.​എ​സ്. (എ​ൽ​ഡി​എ​ഫ് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം), വൈ​സ് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന വ​ർ​ഗീ​സ്(​എ​ൽ​ഡി​എ​ഫ്, സി​പി​ഐ)

അ​ക​ല​ക്കു​ന്നം


​അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തോ​മ​സ് മാ​മ്പു​ഴ​യ്ക്ക​ല്‍ (യു​ഡി​എ​ഫ്, കോ​ണ്‍​ഗ്ര​സ്), വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ജി സ​ണ്ണി ക​യ്പ്പ​ത്ത​ട​ത്തി​ല്‍ (കോ​ണ്‍​ഗ്ര​സ്).

ക​ട​പ്ലാ​മ​റ്റം


ക​ട​പ്ലാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജീ​നാ സി​റി​യ​ക് (എ​ല്‍​ഡി​എ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് എം), ​സ​ജീ​വ് കു​മാ​ര്‍ (എ​ല്‍​ഡി​എ​ഫ്, സി​പി​എം).

മേ​ലു​കാ​വ്


മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബി​ന്‍​സി ടോ​മി (യു​ഡി​എ​ഫ്, കോ​ണ്‍​ഗ്ര​സ്), ക്രി​സ്റ്റി​ന്‍ ജോ​ണ്‍​സ​ണ്‍ (യു​ഡി​എ​ഫ്, കോ​ണ്‍​ഗ്ര​സ്)

ത​ല​പ്പ​ലം


ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​മി ബെ​ന്നി (യു​ഡി​എ​ഫ്, കോ​ണ്‍​ഗ്ര​സ്), ജോ​യി ജോ​സ​ഫ് (യു​ഡി​എ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്)

മു​ത്തോ​ലി

മു​ത്തോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടുക്കപ്പെട്ട റൂ​ബി ജോ​സ് (എ​ല്‍​ഡി​എ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം), വൈ​സ് പ്ര​സി​ഡ​ന്‍റ് -രാ​ജ​ന്‍ മു​ണ്ട​മ​റ്റം(​എ​ല്‍​ഡി​എ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം).

കൊ​ഴു​വ​നാ​ല്‍

കൊ​ഴു​വ​നാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​സി ജോ​സ​ഫ് പൊ​യ്ക​യി​ല്‍ (യു​ഡി​എ​ഫ്, കോ​ണ്‍​ഗ്ര​സ്), വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് ജോ​യി മ​റ്റ​ത്തി​ല്‍(​കേ​ര​ള കോ​ണ്‍​ഗ്ര​സ്).

മ​ര​ങ്ങാ​ട്ടു​പി​ള്ളി

മ​ര​ങ്ങാ​ട്ടു​പ​ിള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗ്രേ​സി​ക്കു​ട്ടി ഏ​ബ്ര​ഹാം (യു​ഡി​എ​ഫ്, സ്വ​ത​ന്ത്ര), സി​ബി​ന്‍​ലാ​ല്‍ ബാ​ബു (എ​ല്‍​ഡി​എ​ഫ്, സി​പി​എം).

മൂ​ന്നി​ല​വ്

മൂ​ന്നി​ല​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സെ​നി​നാ​മ്മ (ഷേ​ര്‍​ലി രാ​ജു, എ​ല്‍​ഡി​എ​ഫ്, സ്വ​ത​ന്ത്ര), ആ​ശാ​മോ​ള്‍ തോ​മ​സ് (എ​ല്‍​ഡി​എ​ഫ്, സി​പി​എം).

ക​ട​നാ​ട്

ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ലാ​ലി സ​ണ്ണി (യു​ഡി​എ​ഫ്,കോ​ണ്‍​ഗ്ര​സ്), വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​ക്കു​ട്ടി സ​ന്തോ​ഷ് (യു​ഡി​എ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്).

മീ​ന​ച്ചി​ല്‍

മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സു​ബി സു​രേ​ഷ് (യു​ഡി​എ​ഫ്, കോ​ണ്‍​ഗ്ര​സ്), വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ് വി​ജ​യ​കു​മാ​രി(​കേ​ര​ളാ കോ​ണ്‍​ഗ്ര​സ്).

വെ​ളി​യ​ന്നൂ​ർ

വെ​ളി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജി​നി ചാ​ക്കോ (എ​ല്‍​ഡി​എ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് എം), ​രാ​ജു ജോ​ണ്‍ ചി​റ്റേ​ത്ത് (എ​ല്‍​ഡി​എ​ഫ്, സി​പി​എം).

പൂ​ഞ്ഞാ​ർ

പൂ​ഞ്ഞാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സു​ബ്ര​ഹ്മ​ണ്യ​ന്‍ പു​ത്ത​ന്‍​കൈ​പ്പു​ഴ (യു​ഡി​എ​ഫ്, കോ​ണ്‍​ഗ്ര​സ്), ഷൈ​നി ബെ​ന്നി (യു​ഡി​എ​ഫ്, സ്വ​ത​ന്ത്ര)

സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​ക്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം


സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​ക്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ല്‍​കി എ​ല്‍​ഡി​എ​ഫ് ക​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം പി​ടി​ച്ചെ​ടു​ത്തു. ക​രൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ന്‍​സ് അ​ഗ​സ്റ്റ്യ​ൻ (എ​ല്‍​ഡി​എ​ഫ്, സ്വ​ത​ന്ത്ര​ൻ), വൈ​സ് പ്ര​സി​ഡ​ന്‍റ് സീ​നാ ജോ​ണ്‍ (എ​ൽ​ഡി​എ​ഫ്, സി​പി​എം).

Kerala

എ​സ്ഡി​പി​ഐ​യു​ടെ പി​ന്തു​ണ വേ​ണ്ട; യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​ർ രാ​ജി​വ​ച്ചു

പ​ത്ത​നം​തി​ട്ട: എ​സ്ഡി​പി​ഐ പി​ന്തു​ണ​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​ർ രാ​ജി​വ​ച്ചു. തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ട്, പ​ത്ത​നം​തി​ട്ട കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​രാ​ണ് സ്ഥാ​നം രാ​ജി​വ​ച്ച​ത്.

പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് അം​ഗ​മാ​യ എ​സ്.​ഗീ​ത​യും കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് അം​ഗ​മാ​യ കെ.​വി. ശ്രീ​ദേ​വി​യു​മാ​ണു രാ​ജി​വ​ച്ച​ത്. എ​സ്‌​ഡി​പി​ഐ​യു​ടെ പി​ന്തു​ണ സ്വീ​ക​രി​ക്കേ​ണ്ടെ​ന്നും പാ​ർ​ട്ടി നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​രു​ന്നു.

യു​ഡി​എ​ഫി​നും ബി​ജെ​പി​ക്കും അ​ഞ്ചു​വീ​തം അം​ഗ​ങ്ങ​ളാ​ണ് കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്. എ​സ്ഡി​പി​ഐ​ക്ക് മൂ​ന്നും എ​ല്‍​ഡി​എ​ഫി​ന് ഒ​രു പ്ര​തി​നി​ധി​യു​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ​ത​വ​ണ എ​സ്ഡി​പി​ഐ പി​ന്തു​ണ​യി​ല്‍ എ​ല്‍​ഡി​എ​ഫ് ഭ​രി​ച്ച പ​ഞ്ചാ​യ​ത്താ​ണ് കോ​ട്ടാ​ങ്ങ​ല്‍.

എ​ൽ​ഡി​എ​ഫ് ഏ​ഴ്, യു​ഡി​എ​ഫ് ആ​റ്, എ​സ്‍​ഡി​പി​ഐ മൂ​ന്ന്, ബി ​ജെ​പി ര​ണ്ട്, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ക്ഷി​നി​ല. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി അം​ഗം നേ​ര​ത്തെ ത​ന്നെ യു​ഡി​എ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

എ​സ്‍​ഡി​പി​ഐ അം​ഗ​ങ്ങ​ളു​ടെ വോ​ട്ടും കി​ട്ടി​യ​തോ​ടെ പത്തു വോ​ട്ട് എ​സ്. ഗീ​ത​യ്ക്ക് ല​ഭി​ച്ചു. എ​ന്നാ​ൽ കെ​പി​സി​സി നേ​തൃ​ത്വം ഇ​ട​പെ​ട്ട് എ​സ്‍​ഡി​പി​ഐ​യു​ടെ പി​ന്തു​ണ വേ​ണ്ടെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഗീ​ത രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം തൃ​ശൂ​ർ ചൊ​വ്വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലും എ​സ്‌​ഡി​പി​ഐ പി​ന്തു​ണ​യി​ലാ​ണു കോ​ൺ​ഗ്ര​സ് അം​ഗ​മാ​യ എം.​എ. നി​ധീ​ഷ് പ്ര​സി​ഡ​ന്‍റാ​യ​ത്. ഇ​യാ​ളോ​ടും രാ​ജി​വ​യ്ക്കാ​ൻ പാ​ർ​ട്ടി നേ​തൃ​ത്വം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

 

Kerala

കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി ജോ​ഷി ഫി​ലി​പ്പ് ചു​മ​ത​ല​യേ​റ്റു

കോ​ട്ട​യം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി യു​ഡി​എ​ഫി​ലെ ജോ​ഷി ഫി​ലി​പ്പ് ചു​മ​ത​ല​യേ​റ്റു. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പെ​ണ്ണ​മ്മ ജോ​സ​ഫി​നെ ഏ​ഴി​നെ​തി​രേ 16 വോ​ട്ടു​ക​ള്‍​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജോ​ഷി ഫി​ലി​പ്പ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ക​ത്താ​നം ഡി​വി​ഷ​ന്‍ അം​ഗ​മാ​ണ് ജോ​ഷി ഫി​ലി​പ്പ്. 2015-20 ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ല്‍ ആ​ദ്യ ടേം ​ജോ​ഷി പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ജോ​ഷി നി​ല​വി​ല്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ണ്.

വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ത​ല​നാ​ട് ഡി​വി​ഷ​നി​ല്‍ നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് അം​ഗം ബി​ന്ദു സെ​ബാ​സ്റ്റ്യ​ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യു​ഡി​എ​ഫ് ധാ​ര​ണ​യ​നു​സ​രി​ച്ച് ആ​ദ്യ നാ​ലു വ​ര്‍​ഷം ജോ​ഷി ഫി​ലി​പ്പി​നും അ​വ​സാ​ന ഒ​രു വ​ര്‍​ഷം കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​ക്കു​മാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം.

പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ചേ​ത​ന്‍​കു​മാ​ര്‍ മീ​ണ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​ഷി ഫി​ലി​പ്പ് ചേ​ത​ന്‍​കു​മാ​ര്‍ മീ​ണ​യ്ക്കു മു​മ്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.

 

District News

പ്ര​സി​ഡ​ന്‍റ്, ചെ​യ​ര്‍​മാ​ന്‍... ക​സേ​ര​കാം​ക്ഷി​ക​ള്‍ ഏ​റെ​യു​ണ്ട്

കോ​ട്ട​യം: ക്രി​സ്മ​സ് തി​ര​ക്കി​നി​ട​യി​ലും ത​ദ്ദേ​ശ​പ​ദ​വി വീ​തം​വ​യ്പു ച​ര്‍​ച്ച​യ്ക്ക് ചൂ​ടും ചൂ​രും കു​റ​വി​ല്ല. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ മു​ത​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍​വ​രെ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ല്‍ പു​തി​യ സാ​ര​ഥി​ക​ള്‍ ചു​മ​ത​ല​യേ​ല്‍​ക്കും.

ജി​ല്ല​യി​ലെ ആ​റു ന​ഗ​ര​സ​ഭ​ക​ളി​ല്‍ 26ന് ​ചെ​യ​ര്‍​മാ​നും വൈ​സ് ചെ​യ​ര്‍​മാ​നും അ​ധി​കാ​ര​മേ​ല്‍​ക്കും. അ​ധ്യ​ക്ഷ​പ​ദ​വി വ​നി​ത​ക​ള്‍​ക്കാ​യി സം​വ​ര​ണം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന ഏ​ക ന​ഗ​ര​സ​ഭ പാ​ലാ​യാ​ണ്. അ​വി​ടെ ഭ​ര​ണ സ്റ്റി​യ​റിം​ഗ് വ​ല​ത്തോ​ട്ടു തി​രി​ക്ക​ണോ ഇ​ട​ത്തോ​ട്ടു തി​രി​ക്ക​ണോ എ​ന്നു തീ​രു​മാ​നി​ക്കേ​ണ്ട​ത് സ​ഹോ​ദ​ര​ന്മാ​രാ​യ ബി​നു പു​ളി​ക്ക​ക്ക​ണ്ട​വും ബി​ജു പു​ളി​ക്ക​ക്ക​ണ്ട​വും മ​ക​ള്‍ ദി​യ ബി​നു​വു​മാ​ണ്.

22കാ​രി ദി​യ ചെ​യ​ര്‍​മാ​ന്‍ പ​ദ​വി​യി​ല്‍ എ​ത്തു​മെ​ന്നാ​ണ് സൂ​ച​ന​ക​ള്‍. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 27നാ​ണ് നാ​യ​ക​രു​ടെ ചു​മ​ത​ല​യേ​ല്‍​ക്ക​ല്‍. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ ജോ​ഷി ഫി​ലി​പ്പ് പ്ര​സി​ഡ​ന്‍റാ​കും. വൈ​സ്പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വ​നി​താ സം​വ​ര​ണ​മാ​ണ്. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ല്‍ നാ​ല് അം​ഗ​ങ്ങ​ളു​ണ്ടെ​ങ്കി​ലും വ​നി​ത​ക​ളി​ല്ല. ഒ​രു ടേം ​പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ജോ​സ​ഫ് വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​റു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഒ​രു ക​ക്ഷി​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ല.

ബി​ജെ​പി ഭൂ​രി​പ​ക്ഷം നേ​ടി​യ പൂ​ഞ്ഞൂ​ര്‍ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ല്‍ മി​ന​ര്‍​വ മോ​ഹ​ന്‍ പ്ര​സി​ഡ​ന്‍റാ​കും. യു​ഡി​എ​ഫി​ന് കേ​വ​ല​ഭൂ​രി​പ​ക്ഷ​മു​ള്ള എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് പ്ര​സി​ഡ​ന്‍റ് പ​ദ​വി സ്വ​ന്ത​മാ​ക്കും. സം​വ​ര​ണ​ത്തി​ല്‍ പ​ട്ടി​ക​വ​ര്‍​ഗ അം​ഗം യു​ഡി​എ​ഫി​നി​ല്ല.

പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് ത​ല​ങ്ങ​ളി​ല്‍ യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​ണ് പ്ര​സി​ഡ​ന്‍റ്, വൈ​സ്പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വീ​തം വ​യ്പ് ന​ട​ത്തു​ന്ന​ത്.

National

ത​ല​മു​റ​മാ​റ്റം; നി​തി​ൻ ന​ബീ​നെ ബി​ജെ​പി ദേ​ശീ​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ച്ചു

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ പു​തി​യ ദേ​ശീ​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി ബി​ഹാ​ർ മ​ന്ത്രി നി​തി​ൻ ന​ബീ​നെ നി​യ​മി​ച്ചു. നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ജെ.​പി.​ന​ഡ്ഡ​യു​ടെ കാ​ലാ​വ​ധി 2024ൽ ​അ​വ​സാ​നി​ച്ചി​രു​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ​ക്കി​ലെ​ടു​ത്ത് കാ​ലാ​വ​ധി നീ​ട്ടു​ക​യാ​യി​രു​ന്നു.

പ​റ്റ്ന​യി​ലെ ബാ​ങ്കി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യും ബി​ഹാ​റി​ലെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​മാ​ണ് നി​തി​ൻ ന​ബീ​ൻ. ദേ​ശീ​യ​ത​ല​ത്തി​ൽ ബി​ജെ​പി​യി​ലെ ത​ല​മു​റ മാ​റ്റ​ത്തി​നു​ള്ള സൂ​ച​ന​യാ​ണ് നി​തി​ൻ ന​ബീ​നി​ലൂ​ടെ പാ​ർ​ട്ടി മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​ത്.

ബി​ജെ​പി അ​ധ്യ​ക്ഷ​നാ​യ ന​ഡ്ഡ​യ്ക്കു പ​ക​രം നി​തി​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ബം​ഗാ​ൾ, അ​സം, ത​മി​ഴ്‌​നാ​ട്, കേ​ര​ള, പു​തു​ച്ചേ​രി സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തേ​ണ്ട ചു​മ​ത​ല ന​ബീ​നാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

 

 

 

 

 

Kerala

കേ​ര​ള ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​ഖ്യാ​പി​ച്ചു; പി.​മോ​ഹ​ന​ൻ പ്ര​സി​ഡ​ന്‍റ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി പി.​മോ​ഹ​ന​നും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ടി.​വി.​രാ​ജേ​ഷും സ്ഥാ​ന​മേ​റ്റു. ന​വം​ബ​ർ 21 നാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി​യെ ക​ണ്ടെ​ത്താ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

ചൊ​വ്വാ​ഴ്ച വോ​ട്ടെ​ണ്ണ​ലി​ന് ശേ​ഷം വ​ര​ണാ​ധി​കാ​രി​യാ​ണ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. 1020 വോ​ട്ട് എ​ല്‍​ഡി​എ​ഫി​നും 49 വോ​ട്ട് യു​ഡി​എ​ഫി​നും ല​ഭി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പു​തി​യ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ യോ​ഗം ചേ​ർ​ന്ന് പ്ര​സി​ഡ​ന്‍റി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​യും തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​ഞ്ച് വ​ര്‍​ഷ​മാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍: ബി​നി​ല്‍ കു​മാ​ര്‍ (പ​ത്ത​നം​തി​ട്ട), പി. ​ഗാ​ന​കു​മാ​ര്‍ (ആ​ല​പ്പു​ഴ), ജോ​സ് ടോം (​കോ​ട്ട​യം), വി.​സ​ലിം (എ​റ​ണാ​കു​ളം), എം. ​ബാ​ലാ​ജി (തൃ​ശൂ​ര്‍), പി. ​ഗ​ഗാ​റി​ന്‍ (വ​യ​നാ​ട്), അ​ധി​ന്‍ എ. ​നാ​യ​ര്‍ (കൊ​ല്ലം), എ​സ്.​ശ്രീ​ജ (തി​രു​വ​ന​ന്ത​പു​രം), എ.​എം.​മേ​രി (കാ​സ​ര്‍​ഗോ​ഡ്), എം.​എ​സ്.​ശ്രീ​ജ (ഇ​ടു​ക്കി), ഒ.​വി. സ്വാ​മി​നാ​ഥ​ന്‍ (പാ​ല​ക്കാ​ട്), ടി.​സി.​ഷി​ബു (അ​ര്‍​ബ​ന്‍ ബാ​ങ്ക് പ്ര​തി​നി​ധി).

 

 

 

 

Kerala

കെ. ​ജ​യ​കു​മാ​ർ ദേ​വ​സ്വം ബോ​ർ‍​ഡ് പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു

 തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ‍​ഡി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​ർ ചു​മ​ത​ല​യേ​റ്റു. അം​ഗ​മാ​യി മു​ൻ മ​ന്ത്രി കെ. ​രാ​ജു​വും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ര​ണ്ട് വ​ർ​ഷ​ത്തേ​ക്കാ​ണ് കാ​ലാ​വ​ധി.

ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ. ​ജ​യ​കു​മാ​ർ വി​ര​മി​ച്ച ശേ​ഷം അ​ഞ്ച് വ​ർ​ഷം മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല വി​സി​യാ​യി​രു​ന്നു. നി​ല​വി​ൽ ഐ​എം​ജി ഡ​യ​റ​ക്ട​റാ​യി തു​ട​ര​വെ​യാ​ണ് പു​തി​യ പ​ദ​വി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി.​എ​സ്. പ്ര​ശാ​ന്തും അം​ഗം എ. ​അ​ജി​കു​മാ​റും വ്യാ​ഴാ​ഴ്ച സ്ഥാ​ന​മൊ​ഴി​ഞ്ഞി​രു​ന്നു.

വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഒ​ഴി​വാ​ക്കി. മു​ൻ പ്ര​സി​ഡ​ന്‍റും ക​മ്മീ​ഷ​ണ​റു​മാ​യ എ​ൻ. വാ​സു​വും ഉ​ദ്യോ​ഗ​സ്ഥ​രും ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ആ​രോ​പ​ണ​ങ്ങ​ളി​ൽ കു​രു​ങ്ങി നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് പു​തി​യ സ​മി​തി അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​ത്.

Kerala

കെ. ​ജ​യ​കു​മാ​ര്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ്; ഉ​ത്ത​ര​വി​റ​ക്കി സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റാ​യി കെ. ​ജ​യ​കു​മാ​ർ ഐ​എ​എ​സി​നെ നി​യ​മി​ച്ചു​കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. ര​ണ്ട് വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച മു​ത​ൽ നി​യ​മ​ന ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

ബോ​ർ​ഡ് മെ​മ്പ​റാ​യി കെ. ​രാ​ജു​വി​നെ നി​യ​മി​ച്ചു​ള്ള ഉ​ത്ത​ര​വും പു​റ​ത്തി​റ​ങ്ങി. മു​ഖ്യ​മ​ന്ത്രി​യാ​ണ് കെ. ​ജ​യ​കു​മാ​റി​ന്‍റെ പേ​ര് നി​ര്‍​ദേ​ശി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ നി​ല​വി​ലെ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തു​ള്‍​പ്പെ​ടെ സം​ശ​യ നി​ഴ​ലി​ല്‍ നി​ല്‍​ക്കു​മ്പോ​ഴാ​ണ് സ​ർ​ക്കാ​ർ ജ​യ​കു​മാ​റി​നെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല​യി​ലെ സ്‌​പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​ര്‍ അ​ട​ക്ക​മു​ള്ള സു​പ്ര​ധാ​ന പ​ദ​വി​ക​ളും ജ​യ​കു​മാ​ര്‍ വ​ഹി​ച്ചി​ട്ടു​ണ്ട്. ചീ​ഫ് സെ​ക്ര​ട്ട​റി സ്ഥാ​നം കൂ​ടാ​തെ ടൂ​റി​സം സെ​ക്ര​ട്ട​റി, തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ന്‍ മ​ല​യാ​ള സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍, കേ​ര​ള സ്റ്റേ​റ്റ് ഫി​ലിം ഡ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ എം​ഡി, എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി ര​ജി​സ്ട്രാ​ര്‍ തു​ട​ങ്ങി നി​ര​വ​ധി പ​ദ​വി​ക​ള്‍ അ​ദ്ദേ​ഹം വ​ഹി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ എ​ഴു​ത്തു​കാ​ര​നും ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​വു​മാ​ണ്.

Kerala

പ്ര​ശാ​ന്തി​ന് കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കി​ല്ല; ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് എ. ​സ​മ്പ​ത്ത് പ​രി​ഗ​ണ​ന​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: തിരുവിതാംകൂർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് പി.​എ​സ്. പ്ര​ശാ​ന്തി​നെ മാ​റ്റും. പി. ​എ​സ്. പ്ര​ശാ​ന്തി​ന് കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീ​രു​മാ​നം. മു​ൻ എം​പി എ. ​സ​മ്പ​ത്തി​നെ​യാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ സി​പി​എം നേ​തൃ​ത്വം തീ​രു​മാ​ന​മെ​ടു​ത്ത​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ദേ​വ​സ്വം മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​എ​യാ​യി​രു​ന്നു എ. ​സ​മ്പ​ത്ത്. ദേ​വ​സ്വം ബോ​ർ​ഡി​ലെ സി​പി​ഐ പ്ര​തി​നി​ധി​യാ​യി വി​ള​പ്പി​ല്‍ രാ​ധാ​കൃ​ഷ്ണ​നെ പ​രി​ഗ​ണി​ക്കു​ന്ന​താ​യും വി​വ​ര​മു​ണ്ട്.

സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗ​വും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നു​മാ​ണ് വി​ള​പ്പി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍. അ​ടു​ത്ത മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ പു​തി​യ ഭ​ര​ണ​സ​മി​തി​യെ നി​ശ്ച​യി​ക്കും. നി​ല​വി​ലു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ അ​വ​സാ​ന യോ​ഗം പ​തി​നൊ​ന്നാം തീ​യ​തി ചേ​രും.

Kerala

സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റി​നെ ഡ​ൽ​ഹി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ഏ​റ്റു​മാ​നൂ​ർ: സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റി​നെ ഡ​ൽ​ഹി​യി​ൽ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഏ​റ്റു​മാ​നൂ​ർ പു​ന്ന​ത്തു​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​യു. സോ​മ​ശേ​ഖ​ര​ൻ നാ​യ​രെ​യാ​ണ് ( 60) കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ഡ​ൽ​ഹി​യി​ലെ റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സോ​മ​ശേ​ഖ​ര​നെ, റാം ​മ​നോ​ഹ​ർ ലോ​ഹ്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച ഡ​ൽ​ഹി​യി​ലു​ള്ള സു​ഹൃ​ത്തി​നെ കാ​ണു​വാ​ൻ വേ​ണ്ടി​യാ​ണ് ഇ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​ത്.

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പു​ന്ന​ത്ത​റ ഈ​സ്റ്റ് ഇ​ട​വൂ​ർ പ​രേ​ത​നാ​യ ഉ​ണ്ണി​കൃ​ഷ്ണ കൈ​മ​ളു​ടെ മ​ക​നാ​ണ് സോ​മ​ശേ​ഖ​ര​ൻ. മു​മ്പ് കെ​എ​സ്‌‌‌‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ്, കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. സം​സ്കാ​രം പി​ന്നീ​ട് ന​ട​ക്കും. ഭാ​ര്യ: ജി​ജി, മ​ക്ക​ൾ: അ​ശ്വ​തി, അ​മ​ൽ.

Kerala

ശ്രീ​കോ​വി​ലി​ന്‍റെ ഉ​ൾ​വ​ശ​വും വി​ഗ്ര​ഹ​വും കാ​ണാം; രാ​ഷ്ട്ര​പ​തി തൊ​ഴു​തു നി​ൽ​ക്കു​ന്ന ചി​ത്രം പി​ൻ​വ​ലി​ച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു ശ​ബ​രി​മ​ല മാ​ളി​ക​പ്പു​റം ക്ഷേ​ത്ര​ത്തി​ൽ തൊ​ഴു​തു നി​ൽ​ക്കു​ന്ന ചി​ത്രം രാ​ഷ്ട്ര​പ​തി​യു​ടെ ഔ​ദ്യോ​ഗി​ക എ​ക്സ് അ​ക്കൗ​ണ്ടി​ൽ നി​ന്ന് പി​ൻ​വ​ലി​ച്ചു. ചി​ത്ര​ത്തി​ൽ ശ്രീ​കോ​വി​ലി​ന്‍റെ ഉ​ൾ​വ​ശ​വും വി​ഗ്ര​ഹ​വും ദൃ​ശ്യ​മാ​യി​രു​ന്നു.

വി​ഗ്ര​ഹ​ത്തി​ന്‍റെ ചി​ത്രം എ​ടു​ത്ത​തി​ലും വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് ചി​ത്ര​ത്തി​നു താ​ഴെ ഒ​ട്ടേ​റെ വി​മ​ർ​ശ​ന ക​മ​ന്‍റു​ക​ൾ വ​ന്ന​തോ​ടെ ചി​ത്രം ഔ​ദ്യോ​ഗി​ക പേ​ജി​ൽ നി​ന്ന് പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ​രി​മ​ല ദ​ർ​ശനം പൂ​ർ​ത്തി​യാ​ക്കി വൈ​കു​ന്നേ​ര​ത്തോ​ടെ രാ​ഷ്ട്ര​പ​തി തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ട​ങ്ങി​യെ​ത്തി.

നാ​ലു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ് രാ​ഷ്ട്ര​പ​തി കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30ന് ​രാ​ജ്‌​ഭ​വ​നി​ൽ മു​ൻ രാ​ഷ്ട്ര​പ​തി കെ.​ആ​ർ.​നാ​രാ​യ​ണ​ന്‍റെ പ്ര​തി​മ അ​നാഛാ​ദ​നം ചെ​യ്‌​ത​ശേ​ഷം ഉ​ച്ച​യ്ക്ക് 12.50ന് ​ഹെ​ലി​കോ​പ്റ്റ​റി​ൽ ശി​വ​ഗി​രി​യി​ലെ​ത്തി ശ്രീ​നാ​രാ​യ​ണ​ഗു​രു മ​ഹാ​സ​മാ​ധി ശ​താ​ബ്ദി ആ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

വൈ​കു​ന്നേ​രം 4.15നു ​പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത​ശേ​ഷം കു​മ​ര​ക​ത്തെ റി​സോ​ർ​ട്ടി​ൽ താ​മ​സി​ക്കും.

Kerala

ദേ​ഹാ​സ്വാ​സ്ഥ്യം; കെ.​സു​ധാ​ക​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

തൃ​ശൂ​ർ: ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ്വ​കാ​ര്യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ തൃ​ശൂ​രി​ലെ​ത്തി​യ​പ്പോ​ൾ ത​ല​ക​റ​ക്കം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് തൃ​ശൂ​ർ സ​ൺ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ ജ​ന​റ​ൽ മെ​ഡി​സി​ൻ, ന്യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​രാ​ണ് സു​ധാ​ക​ര​നെ പ​രി​ശോ​ധി​ക്കു​ന്ന​ത്.

എം​ആ​ർ​ഐ സ്‌​കാ​നെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​നാ​ഫ​ലം വ​രു​ന്ന​തി​ന​നു​സ​രി​ച്ച് തു​ട​ർ​ചി​കി​ത്സ ന​ൽ​കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Kerala

സ്വ​ര്‍​ണ​പ്പാ​ളി കാ​ണാ​താ​യ സം​ഭ​വം; സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം: സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​പ്പാ​ളി കാ​ണാ​താ​യ സം​ഭ​വം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ൽ സ​ര്‍​ക്കാ​രും ദേ​വ​സ്വം​ബോ​ര്‍​ഡും പ്ര​തി​കൂ​ട്ടി​ലാ​ണ്.

അ​തി​നാ​ൽ കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണം. ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി വി​ഷ​യം കോ​ണ്‍​ഗ്ര​സ് ഗൗ​ര​വ​മാ​യി​ട്ടാ​ണ് കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ൺ​ഗ്ര​സ് മേ​ഖ​ലാ ജാ​ഥ​ക​ൾ ന​ട​ത്തും.

14 ന് ​കാ​സ​ർ​ഗോ​ഡ്, പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം, മൂ​വാ​റ്റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ജാ​ഥ​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ജാ​ഥ​ക​ള്‍ 18ന് ​പ​ന്ത​ള​ത്ത് സം​ഗ​മി​ക്കും. കെ.​മു​ര​ളീ​ധ​ര​ൻ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, അ​ടൂ​ർ പ്ര​കാ​ശ്, ബെ​ന്നി ബെ​ഹ​നാ​ൻ എ​ന്നി​വ​ർ ജാ​ഥ​ന​യി​ക്കു​മെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

Latest News

Corehub Up